കേരളത്തിൽ താമര വിരിയില്ല; അതിനുള്ള സാഹചര്യം ഇനി ഉണ്ടാവുകയുമില്ല: ഇപി ജയരാജൻ

single-img
2 June 2024

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പുറത്തുവന്ന എക്സിറ്റ് പോളിലുള്ളത് കൃത്യമായ രാഷ്ട്രീയമെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. ചില നിരീക്ഷണങ്ങൾ സംശയാസ്പദമാണെന്നും വസ്തുതാപരമാണെന്ന് ഒരു കാരണവശാലും വിശ്വസിക്കാൻ കഴിയില്ല. എക്‌സിറ്റ് പോൾ ഏജൻസിയുടെ പ്രവചനം വസ്തുതാപരമായി ശരിയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു .

അതേപോലെതന്നെ കേരളത്തിൽ താമര വിരിയില്ല. സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല. അതിനുള്ള സാഹചര്യം ഇനി ഉണ്ടാവുകയുമില്ല. തൃശൂരിൽ ഇത്തവണ ബിജെപി രണ്ടാമത് വന്നാൽ ഉത്തരവാദി മുഖ്യമന്ത്രി എന്ന കെ മുരളീധരന്റെ പരാമർശം പരാജയഭീതി കൊണ്ടെന്നും ഇ പി ജയരാജൻ പരിഹസിച്ചു .