വിവാഹമോചനമില്ല; ഒമര്‍ അബ്ദുള്ളയുടെ ആവശ്യം തള്ളി ദില്ലി ഹൈക്കോടതി

12 December 2023

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ളയ്ക്ക് ഭാര്യയില്‍ നിന്നും വിവാഹമോചനമില്ല. ദീർഘകാലമായി തന്നില്‍ നിന്നും അകന്ന് കഴിയുന്ന ഭാര്യ പായല്‍ അബ്ദുള്ളയില്‍ നിന്നും വിവാഹമോചനം വേണമെന്ന ഒമര്‍ അബ്ദുള്ളയുടെ ആവശ്യം ദില്ലി ഹൈക്കോടതി തള്ളുകയായിരുന്നു . ഇദ്ദേഹത്തിന്റെ വിവാഹമോചന ഹര്‍ജി നേരത്തെ കുടുംബകോടതി തള്ളിയിരുന്നു.
കുടുംബ കോടതിയുടെ ഉത്തരവില്‍ അപാകതയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്‌ദേവ, വികാസ് മഹാജന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.പായല്‍ അബ്ദുള്ളയുടെ ക്രൂരതയായി ഒമര്‍ അബ്ദുള്ള നടത്തിയ ആരോപണങ്ങള്‍ അവ്യക്തമാണെന്ന് കുടുംബ കോടതിയുടെ ഉത്തരവ് ദില്ലി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു .