നിപ: 2018 ലെ സാഹചര്യം ഇന്നില്ല: കെ കെ ശൈലജ

single-img
13 September 2023

ഒരു പുതിയ വൈറസ് എന്ന നിലയിൽ നിപ ആദ്യം റിപ്പോർട്ട് ചെയ്ത 2018 ലെ സാഹചര്യം ഇന്നില്ലെന്ന് മുൻ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. നിപ വീണ്ടും കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ. ‌

നിലവിൽ താരതമ്യേന റിസ്ക് കുറവാണ്. ശക്തമായ പ്രോടോകോളുണ്ട്. കേന്ദ്ര സർക്കാരിന്റെ അംഗീകാരം കിട്ടിയാൽ മാത്രമേ നിപ ഫല പ്രഖ്യാപനം കേരളത്തിൽ നിന്ന് നടത്താനാകൂ. നിലവിൽ പ്രഖ്യാപനം വരേണ്ടത് പൂനെയിൽ നിന്നാണെന്നും കെ കെ ശൈലജ പറഞ്ഞു.

അതേസമയം, 2018ൽ നിപ കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുമ്പോൾ കെകെ ശൈലജയായിരുന്നു ആരോ​ഗ്യമന്ത്രി. കേരളത്തിലാകെ ആ സമയം 17 മരണങ്ങളാണ് അന്നുണ്ടായത്. ആരോ​ഗ്യമന്ത്രിയെന്ന നിലയിലുള്ള കെ കെ ശൈലജയുടെ ഇടപെടൽ അന്ന് വലിയ രീതിയിൽ ശ്രദ്ധയാകർഷിച്ചിരുന്നു.