ഇപി ജയരാജനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി: പി ജയരാജൻ

single-img
24 December 2022

സിപിഎം നേതാവായ ഇ പി ജയരാജനെതിരെ താൻ പരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിനെ താറടിക്കാനുള്ള ശ്രമമാണ് ഇതുവഴി നടത്തുന്നതെന്നും ബുള്ളറ്റ് പ്രൂഫ് വാഹനമെന്ന പേരില്‍ തനിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കൂട്ടരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലായിരുന്നു പരാതി എന്നാണ് വാർത്തകൾ വന്നത്. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്നായിരുന്നു വാർത്തകളിൽ പറഞ്ഞിരുന്നത്. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജൻ ആവശ്യപ്പെട്ടതായും പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ അദ്ദേഹം തള്ളിയത്.