മോശമായി പെരുമാറിയവരുടെ പേര് തുറന്ന് പറഞ്ഞാല്‍ ഒറ്റപ്പെടുത്തും: പാര്‍വതി തിരുവോത്ത്


ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ആദ്യ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റിയില്‍ ഡബ്ല്യുസിസിയുടെ പോരാട്ടം അവസാനിക്കുന്നില്ലെന്നും നടപടിയെടുക്കേണ്ടത് സര്‍ക്കാരാണെന്നും പാർവതി പറയുന്നു
മലയാളത്തിൽ ഞാൻ ഇതിനോടകം നിരവധി ഹിറ്റ് സിനിമകള്‍ ചെയ്‍തിട്ടും അവസരം നിഷേധിച്ചു. മോശമായി പെരുമാറിയവരുടെ പേര് തുറന്ന് പറഞ്ഞാല്‍ ഒറ്റപ്പെടുത്തും. സിനിമയില്‍ നിന്ന് ഇനിയും ഒഴിവാക്കപ്പെടും. വലിയ സൈബര്‍ ആക്രമണമാണ് അഭിപ്രായം പറഞ്ഞതിന് നേരിട്ടതെന്നും പാര്‍വതി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു .
സിനിമകളിൽ എനിക്ക് അവസരം കിട്ടിയില്ല എന്നത് പ്രശ്‍നമല്ല. ടേക്ക് ഓഫ്, കൂടെ, ഉയരെ സിനിമകളൊക്കെ വൻ വിജയമായി. എന്തുകൊണ്ടാണ് എന്നിട്ടും ഒരുപാട് മലയാള സിനിമകളില്‍ അവസരം ലഭിക്കാതിരുന്നത്. സിനിമ ഒന്ന് ഹിറ്റായാല്‍ അഞ്ച് വര്‍ഷം നിരവധി അവസരങ്ങളുണ്ടാകും. അങ്ങനെ വലിയ അവസരങ്ങള്‍ എനിക്ക് മലയാള സിനിമയില്‍ നിന്ന് ഉണ്ടായിട്ടില്ല.
പ്രോജെക്റ്റ്കൾ അങ്ങനെ സാധാരണ വരാതിരിക്കില്ല. അതുകൊണ്ട് എനിക്ക് പിന്നീട് മലയാള സിനിമയില്‍ അവസരം ലഭിക്കാതിരുന്നത് സംശയമുണ്ടാക്കുന്നതാണ്. എന്നാൽ ഞാൻ അത് കാര്യമാക്കുന്നില്ല. അതുകൊണ്ട് ഞാൻ ഡബ്ല്യുസിസി അംഗമാകാതിരിക്കില്ല. ഒരു നടിയെന്ന നിലയില്‍ എന്തായാലും താൻ അതിജീവിക്കും എന്ന് ഉറപ്പ് ഉണ്ടെന്നും പാര്‍വതി പറയുന്നു .