നവജാത ശിശുവിന്റെ മാതാവിന് കൊല്ലത്ത് ഭർതൃവീട്ടുകാരുടെ ക്രൂര മർദനം

single-img
5 September 2024

നവജാത ശിശുവിന്റെ മാതാവിന് കൊല്ലത്ത് ഭർതൃവീട്ടുകാരുടെ ക്രൂര മർദനം. കയറ് കൊണ്ട് കൈയും കാലും കെട്ടിയിട്ടായിരുന്നു 19കാരിയെ മർദിച്ചത്. കുട്ടിക്ക് മുലപ്പാൽ നൽകിയില്ലെന്നാരോപിച്ചാണ് വീട്ടുകാർ ക്രൂരമായി മർദിച്ചത്.

നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശിനിയായ അലീനയാണ് ക്രൂര മർദ്ധനത്തിന് ഇരയായത്. പ്രസവ ശേഷം 27 ദിവസത്തിന് ശേഷമായിരുന്നു മർദനമേറ്റത്. ഭർത്താവും, സഹോദരനും, ഭർതൃപിതാവും, ഭർതൃമാതാവും ചേർന്നാണ് മർദിച്ചത്. ശരീരമാസകലം മുറിവേറ്റിട്ടുണ്ട്.

നാട്ടുകാർ സാക്ഷികളായിരുന്നു. എന്നാൽ ആരും ഇടപെട്ടില്ല. എല്ലാവരുടെ ഭർതൃവീട്ടുകാരുടെ കൂടെ നിന്നെന്ന് യുവതി പറയുന്നു. പ്രസവ ശേഷം കുഞ്ഞിനെയും യുവതിയെയും വേണ്ടെന്ന് പറഞ്ഞ് ഭർത്താവ് പിണങ്ങിപ്പോയെന്ന് യുവതിയുടെ മാതാവ് പറയുന്നു. 

സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പോലീസ് കേസെടുത്തില്ലെന്ന് യുവതി പറയുന്നു . താൻ കുഞ്ഞിന് പാല് കൊടുത്തിട്ട് കിടത്തി ഉറക്കിയിരുന്നതായി യുവതി പറയുന്നു. ഭർത്താവ് കഴുത്തിന് പിടിച്ച് മർദിക്കുകയും തലയണവെച്ച് തല അമർത്തിപിടിച്ചെന്നും യുവതി പറയുന്നു. മർദനത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ തന്നെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു.