മോശമായ കമന്റുകളെല്ലാം നിരീക്ഷിക്കുന്നു; ശേഖരിച്ച് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തും: അമൃത സുരേഷ്

single-img
3 October 2022

സോഷ്യൽ മീഡിയയിൽ വ്യാപകമായി തനിക്കും കുടുംബത്തിനുമെതിരെ തുടർച്ചയായി അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഗായിക അമൃത സുരേഷ്. ഇത്തരത്തിലുള്ള കമന്റുകളെല്ലാം താൻ ഇപ്പോൾ നിരീക്ഷിച്ച് വരികയാണെന്നും അവ ശേഖരിച്ച് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അമൃത സുരേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

കൃത്യമായി കമന്റുകള്‍ പരിശോധിച്ച ശേഷം നിയമപ്രകാരം പൊലീസ് അന്വേഷണവും നടപടികളും ആരംഭിക്കുമെന്നാണ് അമൃത സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. നേരത്തെ ത്തന്നെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ അമൃതയും സഹോദരി അഭിരാമിയും പരസ്യമായി രംഗത്തെത്തിയിരുന്നു.

ഇതിനെ തുടർന്നായിരുന്നു നേരിട്ട് അമൃത പൊലീസില്‍ പരാതി നല്‍കിയത്. മലയാള സിനിമയിലെ പ്രശസ്ത സംഗീത സംവിധായകന്‍ ഗോപീ സുന്ദറുമായി താന്‍ പ്രണയത്തിലാണെന്ന് അമൃത സുരേഷ് സ്വയം വെളിപ്പെടുത്തിയതിന് ശേഷമായിരുന്നു ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്.