മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരം പൂർത്തിയായി
31 December 2025

മലയാള സിനിമാതാരം മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയായി. മോഹൻലാൽ ചെറുപ്പകാലം ചിലവിട്ട തിരുവനന്തപുരം മുടവൻമുകൾ കേശവദേവ് റോഡിലെ തറവാട്ടു വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ഭർത്താവ് കെ. വിശ്വനാഥൻ നായർക്കും മൂത്തമകൻ പ്യാരിലാലിനുമൊപ്പം ശാന്തകുമാരി അമ്മ അന്ത്യവിശ്രമം കൊള്ളും.
സംസ്കാരചടങ്ങ് സ്വകാര്യമായിരുന്നതിനാൽ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കൊച്ചി എളമക്കരയിലെ വസതിയിൽ വെച്ചായിരുന്നു ഇന്നലെ ശാന്തകുമാരി അമ്മയുടെ അന്ത്യം. ആശുപത്രിയിൽ നിന്നെത്തിയ ഡോക്ടർ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചരയോടെ മൃതദേഹം തിരുവനന്തപുരം മുടവൻമുകളിലെ വീട്ടിലെത്തിച്ചു. അമ്മ നേരത്തെ അറിയിച്ച ആഗ്രഹപ്രകാരം തറവാട്ടു വീട്ടിൽ തന്നെയായിരുന്നു സംസ്കാരം നടത്തിയത്.


