ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നു; വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മോഹൻലാൽ

single-img
8 August 2024

2024 പാരിസ് ഒളിംപിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനല്‍ മല്‍സരത്തില്‍ നിന്നും ഭാരക്കൂടുതലാൽ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടൻ മോഹൻലാൽ. ഓർക്കുക, ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയരുന്നു.

നിങ്ങൾ ഒരു യഥാർത്ഥ പോരാളിയാണ്. എന്നത്തേക്കാളും ശക്തമായി നിങ്ങളുടെ തിരിച്ചുവരവിൽ ഞങ്ങൾ വിശ്വസിക്കുന്നു. തന്റെ സോഷ്യൽ മീഡിയാ ഫേസ്ബുക്ക് പേജിലൂടെയാണ് നടൻ തന്റെ പിന്തുണ അറിയിച്ചത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

ഓർക്കുക, ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയരുന്നു. നിങ്ങളൊരു യഥാർത്ഥ പോരാളിയാണ്, എന്നത്തേക്കാളും ശക്തമായി നിങ്ങളുടെ തിരിച്ചുവരവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നു.