കേന്ദ്രത്തിൽ മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിൽ വരും: വി മുരളീധരൻ

single-img
2 June 2024

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സിറ്റ് പോളുകളെ അനുകൂലിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. കേരളത്തിലെ സർക്കാരിനെതിരെയുള്ള വികാരം എൻഡിഎയ്ക്ക് അനുകൂലമാകുമെന്ന് വി മുരളീധരൻ പ്രതികരിച്ചു.

സംസ്ഥാനത്തെ തൃശൂർ, തിരുവനന്തപുരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വിജയമുണ്ടാകുമെന്ന് പ്രതീക്ഷയെന്ന് അദ്ദേഹം ഒരു ചാനലിൽ പറഞ്ഞു . കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

അതേസമയം, കേരളത്തിൽ ബിജെപി കുറഞ്ഞത് ഒരു സീറ്റെങ്കിലും നേടുമെന്ന രീതിയിലാണ് വിവിധ സർവെ ഫലം. മുൻ കാലങ്ങളിലെ സർവെകളിൽ ബിജെപി സീറ്റുകളുടെ പ്രവചനം പൂജ്യം മുതൽ രണ്ട് വരെയായിരുന്നെങ്കിൽ ഇപ്പോൾ ദേശീയ തലത്തിൽ നിന്ന് വരുന്ന എല്ലാ സർവെകളും ബിജെപിയ്ക്ക് പൂജ്യമെന്നത് തീർത്തും ഒഴിവാക്കിയിട്ടുണ്ട്.