എംകെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

single-img
3 July 2023

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ഇന്ന് വൈകുന്നേരം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവായി നടത്തുന്ന പരിശോധനകൾക്കാണ് പ്രവേശിപ്പിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിട്ടുള്ളത്.

അദ്ദേഹം നാളെ ആശുപത്രി വിടുമെന്നും ബുള്ളറ്റിനിൽ അറിയിച്ചു. അതേസമയം , മഹാരാഷ്ട്ര രാഷ്ട്രീയ അട്ടിമറിയിൽ ശരദ് പവാറിന് പിന്തുണ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് രംഗത്തെത്തിയിരുന്നു.