യുപിയിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി; അഞ്ചുപേർ അറസ്റ്റിൽ

single-img
11 September 2022

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ലഖിംപൂർ ഖേരിയിലെ മുഹമ്മദി പോലീസ് സർക്കിളിന് കീഴിൽ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. അടന്നത്

പെൺകുട്ടി മറ്റൊരു വീട്ടിൽ താമസിക്കുന്ന മുത്തശ്ശിക്ക് അത്താഴം നൽകിയശേഷം കഴിക്കുന്നതിനിടെയാണ് അഞ്ച് പേർ തട്ടിക്കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്തത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി എങ്ങനെയോ വീട്ടിലെത്തുകയും സംഭവം വീട്ടുകാരെ അറിയിക്കുകയും ചെയ്‌തതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

തുടർന്ന് പെൺകുട്ടിയെ ആദ്യം പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു, പിന്നീട് കൂടുതൽ ചികിത്സയ്ക്കായി ലഖ്‌നൗവിലേക്ക് റഫർ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ അഞ്ച് പേരെ പ്രതികളാക്കി സഹോദരൻ പോലീസിൽ പരാതി നൽകയിരുന്നു .ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികളെല്ലാം സംഭവം നടന്ന അതേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് അരുൺ കുമാർ സിംഗ് പറഞ്ഞു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.