ജെഡിഎസ് കേരളത്തിൽ സ്വതന്ത്രമായി നിൽക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

single-img
12 October 2023

ജെഡിഎസ് ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് കേരളം ഘടകം. ദേശീയതലത്തിൽ ജെഡിഎസ് ബിജെപിയുമായി സഖ്യം ചേർന്നതിനാലാണ് ഒറ്റയ്ക്ക് നിൽക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
ഇന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് തീരുമാനം അറിയിച്ചത്.

അതേസമയം, പുതിയ പാർട്ടി രൂപീകരണം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും ആശയപരമായി ഒരുമിക്കാവുന്നവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എൽ ജെ ഡി – ആർ ജെ ഡി ലയനംത്തിൽ അതവരുടെ കാര്യമെന്നും വ്യക്തി കേന്ദ്രീകൃതമല്ല, ആശയപരമായ ഒരുമിക്കലാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.