വാല്‍പ്പാറയിൽ മിനി വാന്‍ മറിഞ്ഞുണ്ടായ അപകടം; എട്ട് മലയാളി അധ്യാപകർക്ക് ദാരുണാന്ത്യം

single-img
17 April 2026

വാല്‍പ്പാറയിൽ മിനി വാന്‍ മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം.പാറമ്മൽ എൽപി സ്കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരിൽ കുട്ടികളുമുണ്ട്.മലപ്പുറം പാങ്ങിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു അധ്യാപകർ.

ആളിയാർ ചുരത്തിൽ വെച്ച് നിയന്ത്രണം തെറ്റിയ വാഹനം പതിനൊന്നാം വളവിൽ നിന്ന് പത്താം വളവിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.13 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.അപകടത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി.