മെസി തന്നെ ലോകകപ്പുയർത്തും: ഇ പി ജയരാജൻ

single-img
18 December 2022

ഖത്തർ ലോകകപ്പ് ഇന്ന് നടക്കുന്ന ഫൈനലിൽ മെസി തന്നെ കപ്പുയർത്തുമെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. ഫ്രാൻസ് മികച്ച ടീമാണെങ്കിലും അപാര ഫോമിലുള്ള അർജന്റീനയെ തടയാനാകില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ശത്രുവിന്റെ ശത്രു മിത്രം എന്നതാണ് ബ്രസീൽ ആരാധകർ ഫ്രാൻസിനെ പിന്തുണയ്ക്കുന്നതിന് പിന്നിലെന്നും ഇപി ജയരാജൻ പറയുന്നു. ഇതോടൊപ്പം തന്നെ, തനിക്കെതിരെ വന്ന ‘ട്രോളുകളെല്ലാം തമാശയാണ്, രസമാണ്’ എന്നായിരുന്നു ‘മേഴ്‌സി ട്രോളിനെ’പ്പറ്റി ഇപി ജയരാജന്റെ പ്രതികരണം.

യഥാർത്ഥത്തിൽ മാധ്യമപ്രവർത്തകൻ അത് തെറ്റിദ്ധരിപ്പിച്ചാണ് നൽകിയത്. എങ്കിലും ട്രോൾ എന്ന നിലയിലത് ആസ്വദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.