ഐക്യത്തിന്‍റേയും മൈത്രിയുടെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശം: മുഖ്യമന്ത്രി

single-img
11 November 2023

എല്ലാ മലയാളികൾക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യത്തിന്‍റേയും മൈത്രിയുടെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശമെന്നും സമാധാനത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മഹത്തായ ആശയങ്ങളെ ഉൾക്കൊണ്ടുകൊണ്ട് നമുക്ക് ഈ ദീപാവലി ആഘോഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, അന്തരീക്ഷ മലിനീകരണം കുറഞ്ഞ ‘ഹരിത പടക്കങ്ങള്‍’ മാത്രമേ ഇത്തവണ ദീപാവലി ആഘോഷങ്ങളില്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്.