ഛത്തിസ്ഗഡില്‍ ബിജെപി നേതാവിനെ വധിച്ച് മാവോയിസ്റ്റുകള്‍

single-img
4 November 2023

ഛത്തിസ്ഗഡില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാൻ മൂന്നു ദിവസം മാത്രം ശേഷിക്കേ ബിജെപി നേതാവിനെ വധിച്ച് മാവോയിസ്റ്റുകള്‍. ബിജെപിയുടെ നാരായണ്‍പൂര്‍ ജില്ലാ യൂണിറ്റ് വൈസ്പ്രസിഡന്റ് രത്തന്‍ ദുബേയാണ് കൊല്ലപ്പെട്ടത്.

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടയിലാണ് ദുബേയുടെ വിയോഗത്തിന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തിനെ പ്രതിനീധികരിക്കുന്ന ദുബേ കൗശാല്‍ നഗറില്‍ പ്രചാരണം നടത്തുമ്പോഴാണ് സംഭവം. നിലവിൽ പൊലീസ് അന്വേഷണം ആരംഭിച്ചു . ഈ മാസം 7, 17 തീയതികളിലായി രണ്ടു ഘട്ടങ്ങിളിലായാണ് ഛത്തിസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടക്കുക.