200 കോടി ക്ലബില്‍ കയറി മഞ്ഞുമ്മല്‍ ബോയ്‌സ്; സ്വന്തമാക്കിയത് ഈ റെക്കോര്‍ഡുകള്‍

single-img
19 March 2024

മലയാള സിനിമയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ സിനിമയായി മാറി ‘മഞ്ഞുമ്മൽ ബോയ്സ്. ഈ മാസം 22ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസിലാണ് തുടരുന്നത് .

നേരത്തെ തന്നെ തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്‌നാട്ടില്‍ അന്‍പത് കോടി നേടുന്ന ആദ്യ അന്യഭാഷ ചിത്രമെന്ന റെക്കോര്‍ഡ് മഞ്ഞുമ്മൽ സ്വന്തമാക്കിയിരുന്നു. നിലവിൽ ലഭ്യമായ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടകത്തില്‍ നിന്ന് മാത്രം ഏകദേശം 11 കോടിയോളം മഞ്ഞുമ്മല്‍ ബോയ്സ് നേടി.

ഇനി ഈ സിനിമയുടെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കളക്ഷന്‍ ഇരട്ടിയായേക്കും. കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് മാത്രം ചിത്രം 60 കോടിയിലധികം സ്വന്തമാക്കിയിരുന്നു. ഇതോടൊപ്പം ചില റെക്കോഡുകളും മഞ്ഞുമ്മൽ ബോയ്‌സ് സ്വന്തമാക്കിയിട്ടുണ്ട് . മികച്ച കളക്ഷന്‍ നേടിയ മലയാള സിനിമകളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ടായിരുന്ന 2018, പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നിവയെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മുന്നേറ്റം.