ജനപ്രീതിയിൽ മുന്നിലുള്ള മലയാള നടിമാരിൽ മുന്നിൽ മഞ്‌ജു; ഇടംനേടി കാവ്യയും

single-img
17 October 2023

മലയാള സിനിമാതാരങ്ങളിൽ ഭൂരിപക്ഷം താരങ്ങൾക്കുമുള്ള ഫാൻപവർ വ്യത്യസ്തമാണ്. ഈ സെപ്റ്റംബറിൽ ജനപ്രീതിയിൽ മുന്നിലുള്ള മലയാള നടിമാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ.

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ഐശ്വര്യ ലക്ഷ്മിയും മൂന്നാം സ്ഥാനത്ത് ശോഭനയും ആണ്. ഇതാദ്യമായി പട്ടികയിൽ കാവ്യ മാധവനും ഇടം നേടിയിട്ടുണ്ട്. സിനികളിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ കാവ്യ സജീവമാണ്.

ജനപ്രീതിയിൽ മുന്നിലുള്ള മലയാള നടിമാർ ഇവരാണ്:

1- മഞ്ജു വാര്യർ
2- ഐശ്വര്യ ലക്ഷ്മി
3-ശോഭന
4-കാവ്യ മാധവൻ
5- കല്യാണി പ്രിയദർശൻ

അതേസമയം, മലയാളത്തിലെ നടന്മാരിൽ ഏറ്റവും മുന്നിലുള്ളത് മോഹൻലാൽ ആണ്. രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയും മൂന്നാം സ്ഥാനത്ത് ടൊവിനോ തോമസും ആണ്. ദുൽഖർ , ഫഹദ് ഫാസിൽ എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ ഉള്ളത്.

തമിഴ് സിനിമയിൽ ജനപ്രീതിയില്‍ മുന്നിലുള്ള നടി നയന്‍താരയാണ്. സാമന്ത , തൃഷ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. തമന്ന നാലാമത് എത്തിയപ്പോള്‍, കീര്‍ത്തി സുരേഷും സായ് പല്ലവിയും നാലും അഞ്ചും സ്ഥാനങ്ങള്‍ സ്വന്തമാക്കി. തമിഴ് നടന്മാരില്‍ വിജയ്, അജിത്ത്, സൂര്യ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ .