മമ്മൂട്ടി – ജ്യോതിക ചിത്രം ‘കാതല്‍’ റിലീസ് വൈകും

single-img
28 March 2023

മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന ചിത്രം ‘കാതല്‍ ദ കോര്‍’ മലയാളികള്‍ ആകാംക്ഷോടെ കാത്തിരിക്കുന്ന ഒന്നാണ്. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഇപ്പോഴിതാ, ‘കാതലി’ന്റെ റിലീസ് സംബന്ധിച്ചാണ് പുതിയൊരു അപ്‍ഡേറ്റ് വരുന്നത്.

ഈ സിനിമ ആദ്യം, മെയ്‍ 13ന് റിലീസ് ചെയ്‍തേക്കുമെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചേക്കുമെന്നാണ് മൂവി ട്രാക്കേഴ്‍സായി ഫ്രൈഡേ മാറ്റ്‍നി ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കൻ ആണ്.

‘റോഷാക്കി’നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.