സിദ്ധാർത്ഥിന്റെ മരണത്തിൽ നാല് പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

single-img
2 March 2024

വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർഥനെ ആക്രമിച്ചവരിൽ ഉൾപ്പെടുന്ന നാല് പ്രതികൾക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു . സൗദ് റിസാൽ, കാശിനാഥൻ, അജയ്കുമാർ, സിൻജോ ജോൺ എന്നിവർക്കാണ് ലുക്ക്ഔട്ട് നോട്ടീസ്.

അതേസമയം ആക്രമണത്തിൽ ഉൾപ്പെട്ട 12 വിദ്യാർത്ഥികൾക്ക് എതിരെ കൂടി നടപടി സ്വീകരിച്ചിട്ടുണ്ട്. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രണ്ടുപേർക്ക് ഒരു വർഷത്തേക്ക് ഇൻ്റേഷണൽ പരീക്ഷാ വിലക്ക്. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.

അക്രമ സമയം ഇതെല്ലാം തടയാതെ വെറുതെ നോക്കി നിന്ന മുഴുവൻ പേർക്കും ഏഴു ദിവസത്തേക്ക് സസ്പെൻഷൻ നൽകി. 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉള്ളവർക്കാണ് ശിക്ഷ. കേസിലെ പ്രതികളായ 12 വിദ്യാര്‍ത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്പെന്‍ഡ് ചെയ്തിരുന്നു.അതേസമയം പൊലീസില്‍ കീഴടങ്ങിയവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.