എന്തിനാണ് ആ പദവിയില്‍ ഇരിക്കുന്നത് എന്ന് ഗവര്‍ണര്‍ തന്നെ ആലോചിക്കട്ടെ: എംവി ഗോവിന്ദൻ മാസ്റ്റർ

10 October 2024

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റേത് വിലകുറഞ്ഞ രീതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിലും വലിയ വെല്ലുവിളി ഗവര്‍ണര്‍ നേരത്തെ നടത്തിയിട്ടുണ്ടെന്നും ഭരണഘടനാപരമായ ഉത്തരവാദിത്വം ഒരിക്കലും നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി കത്തിലൂടെ മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടുപോലും മലപ്പുറം പ്രയോഗവുമായി ഗവര്‍ണര്‍ രംഗത്ത് എത്തിയിരിക്കുന്നുവെന്നും ഗവര്‍ണറുടേത് വെല്ലുവിളിയായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ എന്തിനാണ് ആ പദവിയില്‍ ഇരിക്കുന്നത് എന്ന് ഗവര്‍ണര്‍ തന്നെ ആലോചിക്കട്ടെ എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.