കേരളത്തിൽ താമര വിരിയുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും യുഡിഎഫും‍

single-img
2 June 2024

ഇത്തവണ കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന രീതിയിലുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും യുഡിഎഫും. സർവേകളിൽ പറയുന്ന പോലെ മോദി അനുകൂല തരംഗം കേരളത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം.ഇതോടൊപ്പം ബിജെപിയുടെ വോട്ടു വിഹിതം 27ശതമാനമായി ഉയരുമെന്നും പ്രവചനമുണ്ട്.

ബിജെപിക്ക് മൂന്ന് വരെ സീറ്റുകൾ നേടാനാകുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. എല്‍ഡിഎഫിനോടുള്ള വോട്ട് ശതമാനത്തില്‍ രണ്ടു ശതമാനം മാത്രമാണ് ബിജെപിക്ക് കുറവെന്നാണ് പ്രവചനം.എന്നാൽ ബിജെപി മുന്നേറ്റം പാടെ തള്ളുകയാണ് യുഡിഎഫ്. ബിജെപിക്ക് സാധ്യത പറഞ്ഞ സീറ്റിൽ എല്ലാം ജയിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.

എല്‍ഡിഎഫും പ്രവചനം പാടെ തള്ളുകയാണ്. ഒരു സീറ്റും ബിജെപിക്ക് കിട്ടില്ലെന്നും യഥാര്‍ത്ഥ ഫലം വരുമ്പോള്‍ എല്ലാം വ്യക്തമാകുമെന്നുമാണ് ഇടതു നേതാക്കളുടെ പ്രതികരണം