ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി കുവൈറ്റ്

single-img
7 July 2023

ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി കുവൈറ്റിനെ തെരഞ്ഞെടുത്തു. ലോക രാജ്യങ്ങളുടെ ജീവിത ചെലവ് സംബന്ധിച്ചുള്ള ഏറ്റവും വലിയ ഡാറ്റാബേസുകളിലൊന്നായ നംബിയോ ആണ് 2023 ആദ്യ പകുതിയിലെ കണക്കുകള്‍ പുറത്ത് വിട്ടത്. പട്ടികയിൽ അറബ് ലോകത്ത് കുവൈത്ത് 14-ാം സ്ഥാനത്താണ്.

ഓരോ ആറ് മാസം കൂടുമ്പോഴും നംബിയോ ജീവിതച്ചെലവ് സൂചിക പുറത്ത് വിടാറുണ്ട്. അവശ്യസാധനങ്ങള്‍, റെസ്റ്റോറന്റുകൾ, ഗതാഗതം, യൂട്ടിലിറ്റികൾ എന്നിവയുടെ വിലയാണ് പരിഗണിക്കുക. അതേസമയം സൂചികയിൽ വാടക പോലുള്ള താമസ ചെലവുകൾ ഉൾപ്പെടുന്നില്ല.

ലോകവ്യാപകമായി 139 രാജ്യങ്ങളിലെ ജീവിത ചെലവാണ് വിലയിരുത്തുന്നത്. അതേസമയം, ചെലവേറിയ അറബ് നഗരങ്ങളുടെ പട്ടികയിൽ ദുബൈ ഒന്നാമതെത്തി. അൽ ഖോബാർ, അബുദാബി, ദോഹ, മനാമ, ബെയ്‌റൂത്ത്, റിയാദ്, റമല്ല, ജിദ്ദ, മസ്‌കറ്റ്, ഷാർജ, ദമാം, അമ്മാൻ, കുവൈത്ത് എന്നിവയാണ് പിന്നിലുള്ളത്. 2023ലെ ആദ്യ ആറ് മാസത്തെ ക്രൗഡിങ്‌ ഇന്‍ഡക്സില്‍ അമ്മാൻ, ബെയ്‌റൂട്ട്, ദുബൈ എന്നിവയ്ക്ക് ശേഷം അറബ് ലോകത്ത് കുവൈത്ത് നാലാമതും ഗൾഫിൽ രണ്ടാം സ്ഥാനത്തും എത്തി.