ഷാഫി പറമ്പിലിന് ഒറ്റക്കെട്ടായി പിന്തുണ നല്‍കണമെന്ന് കെപിസിസി

single-img
4 May 2024

വടകര ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ഒറ്റക്കെട്ടായി പിന്തുണ നല്‍കണമെന്ന് കെപിസിസിയുടെ അവലോകനയോഗത്തില്‍ തീരുമാനം. ഷാഫിക്കെതിരെയുള്ള വര്‍ഗീയ പ്രചാരണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുകയെന്ന തീരുമാനത്തില്‍ 11-ാം തിയ്യതി വടകരയില്‍ യുഡിഎഫ് നേതൃത്വത്തില്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനമായി .

ഇടതുപക്ഷത്തെ സൈബര്‍ സഖാക്കളുടെ നേതൃത്വത്തിലാണ് ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് സമയം വിദ്വേഷ പ്രചാരണം നടന്നതെന്നും വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് നടന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസ്സന്‍ അഭിപ്രായപ്പെട്ടു .

തെരഞ്ഞെടുപ്പിൽ വടകരയില്‍ ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. പക്ഷെ ഒരു തിരഞ്ഞെടുപ്പുകൊണ്ട് അവസാനിക്കുന്നതല്ലല്ലോ രാജ്യത്തെ സാമുദായിക സൗഹാര്‍ദം. വളരെയധികം വിഷലിപ്തമായ പ്രചരണമാണ് നടക്കുന്നത്. മതേതരത്വത്തില്‍ വിശ്വസിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ് പിന്നിലെന്നും ഹസ്സന്‍ ആരോപിച്ചു