2021 ആഗസ്റ്റിൽ മാത്രം കേരള പിഎസ് സി നിയമനശുപാർശ നൽകിയത് 4122 പേർക്ക്: മന്ത്രി പി രാജീവ്

single-img
17 January 2023

2021ൽ യു പി എസ് സി വഴി നിയമന ശുപാർശ കൊടുത്തത് ആകെ നാലായിരത്തി ഇരുന്നൂറോളം പേർക്കാണ് എന്ന് വ്യവസായവകുപ്പ് മാന്തി പി രാജീവ് . 2021 ആഗസ്റ്റിൽ മാത്രം കേരള പിഎസ് സി നിയമനശുപാർശ നൽകിയത് 4122 പേർക്കാണ്. 2021ൽ ഗുജറാത്ത് പി എസ് സി വഴി നടത്തിയിട്ടുള്ളത് 628 നിയമനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പശ്ചിമ ബംഗാളിൽ ഇത് 937 ആണ്. 2016 മുതൽ 2022 വരെയുള്ള ആറുവർഷങ്ങളിൽ കേരളം നിയമന ശുപാർശ നൽകിയത് 2,00,000 പേർക്കാണ്. ഒരു വർഷം ശരാശരി 33000 പേരെയാണ് സിവിൽ സർവീസിലേക്ക് നമ്മൾ പുതുതായി കൊണ്ടുവന്നിട്ടുള്ളത്. കേരളത്തെക്കാളും ജനസംഖ്യയുള്ള സംസ്ഥാനങ്ങൾ നിയമിച്ചതിനേക്കാൾ എത്രയോ അധികം പേരെ സിവിൽ സർവീസിലേക്ക് നിയമിക്കാൻ നമുക്കായി. ഇതാണ് പൊതുനിയമനങ്ങളിലെ എൽഡിഎഫ് ബദൽ.

എന്നാൽ വസ്തുതകൾ ഇതാണെന്നിരിക്കെ ഇവ പൊതുബോധത്തിലേക്ക് വരില്ല. പൊതുബോധത്തിലേക്ക് വരുക പി എസ് സി വഴി നിയമനം നടത്താത്ത, ഉദ്യോഗാർത്ഥികളെ നോക്കുകുത്തിയാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന മാധ്യമനിർമ്മിത പൊതുബോധമാകും എന്ന് അദ്ദേഹം പറഞ്ഞു. .