തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു തൊട്ടുമുമ്പ് അനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് കേരള സർക്കാർ

single-img
16 March 2024

ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു തൊട്ടുമുമ്പ് അനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് കേരള സർക്കാർ. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് 2024-25 വർഷത്തെ ലീവ് സറണ്ടർ അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്നത്.

ഇതോടൊപ്പം ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ് ഇല്ലാത്ത ജീവനക്കാർക്കും ആനുകൂല്യം പണമായി നൽകാനും മറ്റുള്ളവർക്ക് പി എഫിൽ ലയിപ്പിക്കാനുമാണ് സർക്കാർ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഇങൊതോടൊപ്പം തന്നെ കർഷകർക്ക് ആശ്വാസമായി റബറിന്റെ താങ്ങുവിലയും സർക്കാർ വർധിപ്പിച്ചിരുന്നു.

നിലവിൽ പത്ത് രൂപയാണ് കേരള സർക്കാർ റബറിന്റെ താങ്ങുവിലയിൽ കൊണ്ടുവന്ന വർദ്ധനവ്. കഴിഞ്ഞ മാസം റബറിന് മാറ്റി വയ്ക്കുന്ന സാമ്പത്തിക പാക്കേജിൽ 23 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാരും തീരുമാനിച്ചിരുന്നു. 576.48 കോടി രൂപയുണ്ടായിരുന്നതിൽ നിന്ന്, 708.69 കോടിയായി സാമ്പത്തിക പാക്കേജ് വർധിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം റബറിന് ഒരു കിലോയ്ക്ക് 5 രൂപ ഇൻസെന്റീവ് നൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് കേരള സർക്കാർ 10 രൂപ വർധിപ്പിക്കാൻ തീരുമാനിക്കുന്നത്.