നിർമ്മാണം നിലച്ച വീട്ടിലെ പ്രകാശം പരത്തുന്ന പെൺകുട്ടികൾ ; വീട് പണിതു നൽകുമെന്ന് കെസി വേണുഗോപാൽ

എൽഇഡി ബൾബ് നിർമിച്ചു കുടുംബത്തെ പോറ്റുന്ന കുട്ടികളുടെ വീട് പണിതു നൽകുമെന്നു എഐസിസി ജനറൽ സെക്രട്ടറികെ.സി.വേണുഗോപാൽ എംപി. ജീവിതം ഇരുളടയാതിരിക്കാൻ എൽഇഡി ബൾബ് നിർമാണത്തിലേർപ്പെട്ട കുരുന്നുകൾക്കു സുമനസ്സുകളുടെ സഹായ ത്തോടെ വീടു പൂർത്തിയാക്കി നൽകുമെന്ന് എംപി കുടുംബ ത്തെ അറിയിക്കുകയായിരുന്നു . കൈയ്ക്ക് പരിക്കേറ്റ് ജോലി ചെയ്യാനാകാത്ത പിതാവും മുത്തശ്ശിയും ഉൾപ്പെട്ട കുടുംബത്തെ പോറ്റാൻ പത്തു വയസ്സുകാരി ഗൗരിയും ഏഴു വയസ്സുകാരി ശരണ്യയും ബൾ ബ് നിർമിക്കുന്ന വിവരം ഒരു മാധ്യമം വാർത്തയാക്കിയപ്പോഴായിരുന്നു എംപിയുടെ ഇടപെടൽ.
മണ്ണഞ്ചേരി പൊന്നാട് വാത്തിശേരി ചിറയിൽ ഇലക്ട്രിഷ്യനായ വി.ജി. ഗവേഷിന്റെ മക്കളാണ് ഗൗരിയും ശരണ്യയും. വീടു നിർമാണത്തിനായി എടുത്ത വായ്‌പയിൽ ശേഷിക്കുന്ന കുടിശിക പരിഹരിക്കാൻ ബന്ധ പ്പെട്ട ധനകാര്യ സ്ഥാപനവുമാ യി സംസാരിച്ച് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകാ മെന്നും എംപി ഉറപ്പു നൽകി.
വാർത്ത ശ്രദ്ധയിൽപെട്ടതോ ടെ കെ.സി വേണുഗോപാൽ ഗവേഷിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു . പ്രതിസന്ധിയിൽ തളരാതെ ജീവിതത്തെ നേരിടാൻ തയാറായ കുരുന്നുകൾ സമൂഹത്തിനു വലിയ മാതൃകയും സന്ദേശവുമാണു നൽകുന്നതെന്നും കെ. സി.വേണുഗോപാൽ പറഞ്ഞു.


