കൊച്ചിയിലെ കാനകളുടെ അവസ്ഥ; കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

single-img
30 November 2022

കൊച്ചിയിലെ കാനകളുടെ അവസ്ഥയില്‍ മാറ്റമില്ലാത്തതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കോര്‍പറേഷന് ഒന്നിലേറെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മാറ്റങ്ങള്‍ഉണ്ടായിട്ടില്ലെന്നും ഇനി ഉപദേശിക്കാനില്ലെന്നും മടുത്ത് ഹര്‍ജികളില്‍ നിന്ന് പിന്‍മാറുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കോടതിയുടെ ഉത്തരവുകൾ ആരും അംഗീകരിക്കുന്നില്ല. കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോടതിക്കും മാനക്കേടാണ്. സര്‍ക്കാര്‍ വിഷയം അതീവ ഗൗരവമായി കാണണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കൊച്ചി നഗരത്തിലുള്ള കാനകള്‍ സ്ലാബിടുന്നുവെന്ന് കോര്‍പ്പറേഷന്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച്ച നിര്‍ദേശിച്ചിരുന്നു.

പക്ഷെ ഈ കാര്യത്തിൽ നടപടി സ്വീകരിക്കാന്‍ കോര്‍പറേഷന്‍ തയാറായില്ല. ഇതാണ് ഹൈക്കോടതി രൂക്ഷ പരാമര്‍ശങ്ങള്‍ ഉയര്‍ത്താന്‍ കാരണം. കാനകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കലക്ടറുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കണമെന്നും. കമ്മിറ്റി ഈ മാസം 30നകം റിപ്പോര്‍ട്ട് നല്‍കണമെന്നും. കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും സഹകരിച്ച് പ്രവര്‍ത്തിക്കണം. കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് കാനകളില്‍ ജോലി നടത്താന്‍ ഉപയോഗിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതില്‍ കോര്‍പറേഷന്‍ നടപടിയൊന്നും എടുത്തില്ല.