ഇസ്രയേലിന് സാമ്പത്തിക സഹായം നല്‍കാന്‍ പൗരന്മാരോട് ആവശ്യപ്പെട്ട് ജോ ബൈഡൻ
ഹമാസിനെതിരായി നടത്തുന്ന പോരാട്ടത്തില്‍ ഇസ്രയേലിന് സാമ്പത്തിക സഹായം നല്‍കാന്‍ പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ അധിനിവേശത്തെ ചെറുക്കാനുള്ള യുക്രെയ്‌നിന്റെ ശ്രമത്തെ അഭിസംബോധന ചെയ്ത് വ്യാഴാഴ്ച വൈകി ടെലിവിഷൻ ചെയ്ത പ്രസംഗത്തിലാണ് ബൈഡന്റെ അഭ്യർത്ഥന.
ഇസ്രായേലിൽ നിലനിൽക്കുന്ന ജനാധിപത്യത്തെ നശിപ്പിക്കാൻ ഹമാസ് ശ്രമിച്ചുവെന്ന് ബൈഡൻ ആരോപിച്ചു. യുഎസിന്റെ നിര്‍ണായക സഖ്യാ കക്ഷിയായ ഇസ്രായേലിന് അധിക ധനസഹായം അനുവദിക്കാൻ വെള്ളിയാഴ്ച സ്‌റ്റേറ്റ് കോൺഗ്രസിനോട് ആവശ്യപ്പെടുമെന്ന് ബൈഡൻ പറഞ്ഞു.
ഏകദേശം 14 ബില്യൺ ഡോളർ സഹായം നൽകുമെന്നാണ് റിപ്പോർട്ടുകൾ. “ഇത് തലമുറകളോളം അമേരിക്കയുടെ സുരക്ഷയ്ക്ക് നൽകുന്ന ഒരു മികച്ച നിക്ഷേപമാണ്,” ബൈഡൻ കൂട്ടിച്ചേർത്തു. ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാത്ത ഗാസയിലെ പലസ്തീൻ പൗരന്മാർക്ക് സഹായങ്ങൾ ലഭിക്കേണ്ടതിന്റെ അടിയന്തര ആവശ്യവും ജോ ബൈഡൻ ഊന്നി പറഞ്ഞു.
“സമാധാനത്തോടെ ജീവിക്കാനുള്ള അവസരം മാത്രം ആഗ്രഹിക്കുന്ന നിരപരാധികളായ പലസ്തീനികളുടെ കാര്യവും നമുക്ക് അവഗണിക്കാനാവില്ല,” കഴിഞ്ഞ ദിവസം ഇസ്രായേൽ സന്ദർശിച്ച ബൈഡൻ പറഞ്ഞിരുന്നു.