ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ഇറാൻ ആക്രമണം; ഇന്ത്യ പ്രതിഷേധമറിയിച്ചു

single-img
18 April 2026

ഹോർമുസ് കടലിടുക്കിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഏഴ് കപ്പലുകൾ ഇറാൻ സൈന്യം തിരിച്ചയച്ചതായി വിവരം. ദേശ് ഗരിമ എന്ന കപ്പലിനെ മാത്രമേ ഇറാൻ സൈന്യം ഇന്ന് ഹോർമുസിലൂടെ കടത്തിവിട്ടിട്ടുള്ളുവെന്നാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഇന്ത്യ പ്രതിഷേധമറിയിച്ചു.

ഇന്ത്യയിലെ ഇറാൻ പ്രതിനിധി ഡോ.മുഹമ്മദ് ഫത്താലിയെ വിളിപ്പിച്ചാണ് പ്രതിഷേധം അറിയിച്ചത്. ആക്രമണമുണ്ടായ ജഗ് അർണവ് എന്ന കപ്പലിലെ ജീവനക്കാർ സുരക്ഷിതരെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻ സെൻ്റർ അറിയിച്ചു.

20 ലക്ഷം ബാരൽ ഇറാഖി എണ്ണയുമായി നീങ്ങുകയായിരുന്നു കപ്പലിന് നേരേയായിരുന്നു ആക്രമണം ഉണ്ടായത്. നാവിക ഉപരോധം തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചിരുന്നു.

ഇറാനിലേക്ക് എത്തുന്ന എല്ലാ കപ്പലുകൾക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ, ഹോർമുസ് കടലിടുക്കിലെ സാഹചര്യം കർശന നിയന്ത്രണത്തിലായിരിക്കുമെന്നാണ് ഇറാന്റെ വിശദീകരണം.