മഹാരാഷ്ട്രയിലെ യുവാത്മലിൽ റോഡിന് നടുവിലെ ജലവിതരണ പൈപ്പ് പൊട്ടി യുവതിക്ക് പരിക്ക്

5 March 2023

മുംബൈ: റോഡിന് നടുവിലെ ജലവിതരണ പൈപ്പ് പൊട്ടി യുവതിക്ക് പരിക്ക്. മഹാരാഷ്ട്രയിലെ യുവാത്മലിലാണ് സംഭവം.
പൈപ്പ് ലൈന്‍ പൊട്ടി റോഡ് തകര്‍ന്നതാണ് അപകടത്തിന് കാരണം. റോഡ് തകര്‍ത്ത് വെള്ളം ഇരച്ചെത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
വെള്ളത്തിന്റെ ഒഴുക്കില്‍ വീണുപോയ യുവതിയെ പ്രദേശവാസികള്‍ രക്ഷിച്ചു.സമാനമായ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ നേരത്തേയും പുറത്ത് വന്നിട്ടുണ്ട്. 2020ല്‍ ഉത്തര്‍പ്രദേശിലെ ബറേലിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. യുപിയിലെ ആശുപത്രി വാര്‍ഡിലെ പൈപ്പ് പൊട്ടിയാണ് വെള്ളം ഒഴുകിയത്. ഈ വര്‍ഷം ജനുവരിയില്‍ബംഗളൂരുവില്‍ സ്മാര്‍ട്ട് സിറ്റി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ റോഡ് ഇടിഞ്ഞും അപകടം ഉണ്ടായിരുന്നു.