കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാല്‍ കുഴിമന്തി എന്ന പേരു നിരോധിക്കും; വി കെ ശ്രീരാമൻ

single-img
1 October 2022

തിരുവനന്തപുരം: നവമാധ്യമങ്ങളില്‍ കുഴിമന്തിയെ ചൊല്ലി പുതിയ വിവാദം. നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെ ചൊല്ലിയാണ് വിവാദം.

‘ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാല്‍ കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കുമെന്ന് ശ്രീരാമന്റെ പോസ്റ്റില്‍ പറയുന്നു. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നാണ് വികെ ശ്രീരാമന്‍ പറയുന്നത്. ഈ കുറിപ്പിനെ പിന്തുണച്ച്‌ ഇടതു ചിന്തകന്‍ സുനില്‍ പി ഇളയിടവും രംഗത്തെത്തി.

സാംസ്‌കാരിക ലോകത്തും സോഷ്യല്‍ മീഡിയയിലും വലിയ വിമര്‍ശനമാണ് ഈ കുഴിമന്തി പോസ്റ്റർ കൊണ്ട് ഉയരുന്നത്. ശ്രീരാമന്‍റെ കുറിപ്പിന് ഇമോജിയിലൂടെ പിന്തുണ അറിയിക്കുകയാണ് സുനില്‍ പി ഇളയിടം ചെയ്തത്. എന്നാല്‍ കുഴിമന്തി എന്നു കേള്‍ക്കുമ്ബോള്‍ പെരുച്ചാഴി പോലെ ഒരു തൊരപ്പന്‍ ജീവിയെ ഓര്‍മ വരുമെന്നാണ് പോസ്റ്റിനു താഴെ എഴുത്തുകാരിയായ എസ് ശാരദകുട്ടിയുടെ പ്രതികരണം.