കലോത്സവങ്ങളില്‍ ഹലാല്‍ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചാല്‍ തടയും: ഹിന്ദു ഐക്യവേദി

single-img
8 January 2023

സംസ്ഥാനത്തെ കലോത്സവങ്ങളില്‍ ഹലാല്‍ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചാല്‍ ഹിന്ദു ഐക്യവേദി തടയുമെന്ന് നേതാവ് ആര്‍വി ബാബു. അടുത്ത വർഷംമുതൽ സ്‌കൂള്‍ കലോത്സവത്തിൽ നോണ്‍-വെജ് ഭക്ഷണം നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടി പറഞ്ഞതിന് പിന്നാലെയാണ് ആര്‍വി ബാബുവിന്റെ ഈ പ്രതികരണം.

സ്‌കൂൾ കലോത്സവ ഭക്ഷണശാലയില്‍ നോണ്‍ വെജ് ആഹാരം നല്‍കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചുവെന്നും എന്നാല്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കാന്‍ ആവൂ എന്നും നിലവിലെ വിവാദം അതിവിപ്ലവമായെ കാണാനാകു എന്നും വി ശിവന്‍കുട്ടി പറഞ്ഞിരുന്നു .

അതേസമയം, നിലവിലെ വിവാദങ്ങളില്‍ ഭയന്നാണ് കലോത്സവങ്ങളില്‍ പാചകം ചെയ്യില്ലെന്ന് തീരുമാനിച്ചതെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിഒരു ചാനലിൽ പ്രതികരിച്ചിരുന്നു കലോത്സവത്തിൽ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനമെന്നും പഴയിടം പറഞ്ഞിരുന്നു,