എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു: ജൂഡ് ആന്റണി

single-img
14 December 2022

തന്നെ കുറിച്ച് നടൻ മമ്മൂട്ടി നടത്തിയ ഒരു പരാമർശം വിവാദമായപ്പോൾ ഖേദം പ്രകടിപ്പിച്ചതില്‍ പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് രംഗത്തെത്തി. ഖേദപ്രകടനവുമായി മമ്മൂട്ടിയെഴുതിയ ഫേസ്ബുക്ക് പോസ്റ്റിനോടായിരുന്നു ജൂഡിന്റെ പ്രതികരണം.

തന്റെ സുന്ദരമായ തല കാരണം മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചതിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചത്.

‘എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു’. എന്ന് ജൂഡ് ആന്റണി എഴുതിയത്.

കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് വേളയിലാണ് മമ്മൂട്ടി പരാമര്‍ശം നടത്തിയത്. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. പിന്നാലെ മമ്മൂട്ടി നടത്തിയത് ബോഡി ഷെയിമിംഗ് ആണെന്ന വിമര്‍ശനമാണ് സോഷ്യല്‍മീഡിയ ഉയര്‍ന്നത്.