സംസ്ഥാനത്ത് ചൂട് കഠിനം; ദുരന്ത നിവാരണ അതോറിറ്റി യോഗം വിളിച്ച് മുഖ്യമന്ത്രി

single-img
2 May 2024

കേരളത്തിൽ ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . സൂര്യാഘാതം കാരണമുള്ള മരണങ്ങൾ തുടരുന്നതും, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ 40 ഡിഗ്രിയിൽ ചൂട് തുടരുന്നതുമാണ് കാരണം.

അതേസമയം, സൂര്യതാപം കാരണം കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശി മുഹമ്മദ്‌ ഹനീഫ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നുമരണം. പാലക്കാടും കണ്ണൂരും കഴിഞ്ഞ ദിവസം സൂര്യാഘാതം മൂലം രണ്ടുപേർ മരണപ്പെട്ടിരുന്നു.