ആരോഗ്യ പ്രശ്നങ്ങൾ; വേടനെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

single-img
26 November 2025

സംഗീത പരിപാടിക്കായി ദുബായ് എത്തിയ റാപ്പർ വേടൻ കടുത്ത ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പനി ശക്തമായതിനാലാണ് ചികിത്സയ്ക്കായി ആശുപത്രിയിലാക്കേണ്ടി വന്നതെന്നാണ് ലഭ്യമായ വിവരം. ദുബായിലെ ഒരു ആശുപത്രിയിലാണ് വേടൻ നിലവിൽ ചികിത്സയിലുള്ളത്.

വേടന്റെ അസുഖത്തെ തുടർന്ന് നവംബർ 28-ന് ഖത്തറിൽ നടത്താനിരുന്ന സംഗീതപരിപാടി മാറ്റിവെച്ചിരിക്കുകയാണ്. പുതിയ തീയതിയായി ഡിസംബർ 12 നിശ്ചയിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.