സിനിമ സംവിധാനം ചെയ്യാന്‍ പോലും കോഴ്‌സ് ചെയ്തിട്ടില്ല, പിന്നെയല്ലേ അഭിപ്രായം പറയാൻ; സിനിമ നിരൂപണത്തെ കുറിച്ച് അഞ്ജലി മേനോൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി ജൂഡ് ആന്റണി

single-img
17 November 2022

സിനിമ നിരൂപണത്തെക്കുറിച്ച് സംവിധായിക അഞ്ജലി മേനോൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി. സിനിമ സംവിധാനം ചെയ്യാൻ പോലും കോഴ്സ് ചെയ്തിട്ടില്ല, പിന്നെയല്ലേ അഭിപ്രായം പറയാൻ എന്ന് ജൂഡ് ആന്റണി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരൂപണത്തെക്കുറിച്ച് സംവിധായിക അഞ്ജലി മേനോന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി.

ചലച്ചിത്ര നിരൂപണം നടത്തുമ്പോൾ അതിന് മുൻപ് സിനിമാ എന്തെന്നും, സിനിമ എങ്ങനെ രൂപപ്പെടുന്നുവെന്നും അറിഞ്ഞിരിക്കണമെന്നടക്കം പ്രശസ്ത നിരൂപകയും മാധ്യമപ്രവർത്തകയുമായ ഉദയാ താര നായരെ ഉദാഹരണമായി കാട്ടി അഞ്ജലി മേനോൻ നടത്തിയ പരാമർശം ചർച്ചയായിരുന്നു. ഫിലിം കകമ്പാനിയന് നൽകിയ അഭിമുഖത്തിലായിരുന്നു അഞ്ജലി അതെക്കുറിച്ച് പറഞ്ഞത്.

‘എങ്ങനെയാണ് ഒരു സിനിമ ഉണ്ടാകുന്നത് സാങ്കേതിക കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ.. സിനിമയ്ക്ക് ലാഗുണ്ട് എന്ന് പറയുന്നതെല്ലാം. എഡിറ്റിങ് എന്താണെന്ന് കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഇങ്ങനെത്തെ കമന്റ് പറയുമ്പോൾ ഒരു സിനിമയുടെ പേസ് എന്താണെന്ന് ഒരു സംവിധായകൻ തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. ഇതായിരിക്കണം എന്റെ കഥ, ഒരു ബന്ധവുമില്ലാത്ത രണ്ട് സിനിമകൾ തമ്മിൽ താരതമ്യം ചെയ്തൊക്കെ ഇവർ സംസാരിക്കും. പക്ഷേ, ഇത് അങ്ങനെ ചെയ്യാൻ പറ്റുന്നതല്ല. എങ്ങനെയാണ് ഒരു സിനിമ നറേറ്റ് ചെയ്യപ്പെടുന്നതെന്ന് മനസിലാക്കണം.

എന്താണ് ഒരു സിനിമയിലുള്ളത്. ഇതിലെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വളരെ സ്വാഗതാർഹമാണ്. നിരൂപണം വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അത് വളരെ പ്രാധാന്യമുള്ളതും നല്ലതുമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ചലച്ചിത്ര നിരൂപണം ഞങ്ങൾക്കൊക്കെ

പഠിക്കാനുണ്ടായിരുന്ന ഒരു

ഒരു വിഷയമായിരുന്നു. സിനിമ എന്ന മാധ്യമത്തെ മനസിലാക്കേണ്ടത് സുപ്രധാനമാണ്. റിവ്യൂ ചെയ്യുന്നവർ കുറച്ച് കൂടി സിനിമയെന്ന മാധ്യമത്തെ മനസിലാക്കി സംസാരിക്കുകയാണെങ്കിൽ അത്

എല്ലാവർക്കും ഗുണം ചെയ്യും. അത്തരത്തിലുള്ള ഒരു വിദ്യാഭ്യാസം വളരെ പ്രധാനമാണ്’- എന്നാണ് അഞ്ജലി മേനോൻ പറഞ്ഞത്.

തന്റെ പരാമർശം

നിരൂപണം തൊഴിലായി

പ്രേക്ഷകരെക്കുറിച്ചല്ലെന്നും ചലച്ചിത്ര കൊണ്ടുനടക്കുന്നവരെക്കുറിച്ചാണെന്നും അഞ്ജലി പിന്നീട് വ്യക്തമാക്കി.