സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ ചുവരെഴുത്ത്; താൻ അറിഞ്ഞിട്ടില്ലെന്ന് രമ്യ ഹരിദാസ്
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
28 February 2024
![](https://www.evartha.in/wp-content/uploads/2024/02/ramya-haridas.gif)
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ തന്നെ ആലത്തൂർ മണ്ഡലത്തിൽ രമ്യാഹരിദാസിനായി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു . മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ചുവരെഴുത്തുകൾ താൻ അറിഞ്ഞിട്ടില്ലെന്നാണ് എം പി പറയുന്നത്.
നേരത്തെ തന്നെ പ്രവർത്തകരോട് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ ചുവരെഴുത്തരുതെന്ന് എം പി നിർദേശം നൽകിയിരുന്നു . എന്നാൽ അത് മുഖവിലയ്‌ക്കെടുക്കാതെയാണ് എം പിക്കായി ചുവരെഴുത്ത് തുടങ്ങിയത്.
അതേസമയം മന്ത്രി വന്നാലൊന്നും തകരുന്ന കോട്ടയല്ല ആലത്തൂരിലേതെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു. പാര്‍ട്ടി അവസരം നല്‍കിയാല്‍ ആത്മവിശ്വാസത്തോടെ കെ.രാധാകൃഷ്ണനെ നേരിടും. ആലത്തൂരിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കണ്ട് അവര്‍ക്കൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷം താനുണ്ടായിരുന്നതാണ് യു.ഡി.എഫിന്റെ കരുത്ത് കൂട്ടുന്നതെന്നും രമ്യ കൂട്ടിച്ചേർത്തു.