ആടുജീവിതം ശരിക്കും അവിശ്വസനീയമായ ഒരു സിനിമ: മാധവൻ

single-img
29 March 2024

പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ആടുജീവിതം സിനിമയ്‍ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ – ബോളിവുഡ് നടൻ മാധവനും ആടുജീവിതത്തെ പ്രശംസിച്ച് രംഗത്ത് എത്തി. ആടുജീവിതം ശരിക്കും അവിശ്വസനീയമായ ഒരു സിനിമ എന്നാണ് നടൻ മാധവൻ അഭിപ്രായപ്പെടുന്നത്.

മാധവന്റെ വാക്കുകൾ: ” പ്രിയപ്പെട്ട പൃഥ്വിരാജ്, അവിശ്വസനീയമായി തോന്നിപ്പിക്കുന്ന സിനിമയാണ് എന്നാണ് നടൻ മാധവൻ എഴുതിയിരിക്കുന്നത്. എനിക്ക് നിന്നില്‍ അഭിമാനം തോന്നുന്നു, നിന്നോട് ബഹുമാനം തോന്നുന്നു. എന്തൊക്കെ പുതിയ തലമാണ് ഇന്ത്യൻ സിനിമയ്ക്ക് ഉള്ളത് എന്ന് കാണിച്ചതിന് നന്ദി.”