സ്വർഗ്ഗത്തിലെ കട്ടുറുമ്പ്; ധ്യാനിന്റെ നായികയായി ഗായത്രി അശോക്

single-img
16 October 2022

നടൻ ശ്രീനിവാസൻ നായകനായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’. ജസ്‌പാൽ ഷൺമുഖനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. നായക കഥാപാത്രമായ ജോസായി ധ്യാൻ ശ്രീനിവാസൻ വേഷമിടുമ്പോൾ ആൻസിയായി ഗായത്രി അശോകാണ് എത്തുന്നത്

നെയ്‌ശ്ശേരി എന്നുപറയുന്ന ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ഈ സിനിമയിൽ ജോയ് മാത്യു , ചെമ്പിൽ അശോകൻ, ശ്രീകാന്ത് മുരളി, അപ്പാനി ശരത്, ചാലിപാലാ, കൊല്ലം സുധി, ഉല്ലാസ് പന്തളം, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ. ശിവൻകുട്ടൻ, ഗൗരിനന്ദ, ജയകൃഷ്ണൻ, പാഷാണം ഷാജി, രാജേഷ് കോബ്ര, രാജേഷ് പറവൂർ, നിർമ്മൽ പാലാഴി, അജിത്ത് കലാഭവൻ, കൃഷ്ണ, അംബികാമോഹൻ, മഹേശ്വരിയമ്മ, കൃഷ്ണ, റിയ പാലക്കാട്, കവിത, അജു, സ്‌നേഹ, ദസീമ തുടങ്ങിയവരും അഭിനയിക്കുന്നു.

മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ എൻ, വിജയകുമാർ എന്നിവർ ചേർന്നാണ് ചിത്രം
നിർമ്മിക്കുന്നത്