ഈ ആദരവിന് ഖത്തറിനും ആരാധകര്‍ക്കും നന്ദി; ആശുപത്രിക്കിടക്കയില്‍ നിന്ന് സന്ദേശവുമായി ഫുട്‌ബോള്‍ ഇതിഹാസം പെലെ

single-img
3 December 2022

ഫിഫ ലോകകപ്പ് നടക്കുന്ന ഖത്തറിനും അവിടേക്കെത്തിയ ലോകകപ്പ് ആരാധകര്‍ക്കും നന്ദി അറിയിച്ച് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ. 82 വയസുള്ള ബ്രസീലിയന്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന സന്ദേശം അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം ഖത്തറിലെ പ്രമുഖ ലൈറ്റ് ടവറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഈ ചിത്രം യുൾപ്പെടെ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചാണ് ഇതിഹാസ താരം ഖത്തറിന് നന്ദി അറിയിച്ചത്. ‘സുഹൃത്തുക്കളേ, ഞാന്‍ ചെക്കപ്പിനായി ആശുപത്രിയിലാണ്. ഇതുപോലുള്ള പോസിറ്റീവ് സന്ദേശങ്ങള്‍ ലഭിക്കുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്. ഈ ആദരവിന് ഖത്തറിനും ആരാധകര്‍ക്കും നന്ദി!’-എന്നാണ് പെലെ ഇന്‍സ്റ്റാഗ്രാമിൽ എഴുതിയത്.