ഒടുവിൽ രേഷ്മയ്ക്ക് കണ്‍സഷന്‍ പാസ് നല്‍കി കെഎസ്‌ആര്‍ടിസി

single-img
29 September 2022

തിരുവനന്തപുരം : പ്രേമനന്റെ മകള്‍ രേഷ്മയ്ക്ക് കണ്‍സഷന്‍ പാസ് നല്‍കി കെഎസ്‌ആര്‍ടിസി.കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് കെഎസ്‌ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാര്‍ വീട്ടിലെത്തി പാസ് കൈമാറിയത്.

ഈ മാസം 20ന് കണ്‍സഷന്‍ പാസ് പുതുക്കാന്‍ എത്തിയപ്പോഴാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ചേര്‍ന്ന് പ്രേമനനെയും മകളെയും മര്‍ദ്ദിച്ചത്. അന്ന് പാസ് പുതുക്കാനുള്ള പണം അടച്ച്‌ അപേക്ഷ നല്‍കിയിരുന്നു. ജീവനക്കാരുടെ അതിക്രമം വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസിയുടെ തെറ്റുതിരുത്തല്‍