മാളികപ്പുറം കണ്ടു; അത്യുഗ്രൻ സിനിമാനുഭവം: ജൂഡ് ആന്റണി ജോസഫ്

7 January 2023

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ്. തനിക്ക് അത്യുഗ്രൻ സിനിമാനുഭവം ആയിരുന്നു മാളികപ്പുറമെന്നും വിഷ്ണു ശശിശങ്കർ എന്ന സംവിധായകന്റെ മികച്ച തുടക്കമാണ് ചിത്രമെന്നും ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.
ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
മാളികപ്പുറം കണ്ടു. അത്യുഗ്രൻ സിനിമാനുഭവം . അഭിലാഷ് പിള്ളയുടെ മികച്ച തിരക്കഥ, വിഷ്ണു ശശിശങ്കർ എന്ന സംവിധായകന്റെ മികച്ച തുടക്കം. അഭിനേതാക്കൾ എല്ലാവരും മികച്ചു നിന്നെങ്കിലും ഏറ്റവും ഇഷ്ടായത് കല്ലുവിനെ അവതരിപ്പിച്ച ദേവനന്ദയെയും ഉണ്ണിയെയുമാണ് . Congratulations Venu sir, Priya chechi, Anto chettan , Neeta chechi and whole team of Malikappuram.