മണിപ്പൂർ കലാപം ‘ദ ക്രൈ ഓഫ് ​ദ ഒപ്രസ്ഡ്’ പ്രദർശിപ്പിക്കാൻ എറണാകുളം-അങ്കമാലി അതിരൂപത

single-img
10 April 2024

ഇടുക്കി രൂപത ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചതിന് മറുപടിയായി മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട ഡോക്യൂമെൻ്ററി പ്രദർശിപ്പിക്കാൻ എറണാകുളം-അങ്കമാലി അതിരൂപത. ഇൻ്റൻസീവ് ബൈബിൾ കോഴ്സിൻ്റെ ഭാഗമായാണ് പ്രദർശനം.

‘ദ ക്രൈ ഓഫ് ​ദ ഒപ്രസ്ഡ്’ എന്നുപേരുള്ള ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കുന്നത്. എറണാകുളം അതിരൂപതയ്ക്ക് കീഴിലുള്ള സാൻജോപുരം പള്ളിയിൽ 9.30നാണ് പ്രദർശനം നടക്കുക. നേരത്തെ ദൂരദർശൻ ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്തതിന് പിന്നാലെയായിരുന്നു ഇടുക്കി രൂപതയും ചിത്രം പ്രദ‍ർശിപ്പിച്ചത്.