എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ കാണാനില്ല; പോലീസിൽ പരാതി നൽകി ഡിവൈഎഫ്ഐ

single-img
14 October 2022

ബലാത്സംഗക്കേസിൽ പോലീസ് അന്വേഷിക്കുന്നതിന് തുടർന്ന് ഒളിവിൽ പോയ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി. എംഎൽഎയെ അവസാന നാല് ദിവസങ്ങളായി കാണാനില്ലെന്ന് കാണിച്ചുകൊണ്ട് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

എത്രയും വേഗം എംഎൽഎയെ പൊലീസ് അന്വേഷിച്ച് കണ്ടെത്തി തരണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി എൽദോസിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. എംഎൽഎ പരാതിക്കാരിയായ യുവതിയെ പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്.