നാളിതുവരെ ഒരു സ്ത്രീ പോലും പരാതി പറഞ്ഞിട്ടില്ലാത്ത പീഡന വീരൻ ആണ് ദിലീപ് : അഖിൽ മാരാർ

കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ചാറ്റ്, ഫോൺ സംഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ ആരോപണങ്ങൾ വീണ്ടും ശക്തമാകുന്നു. യുവതിയെ ഗർഭിണിയാകാൻ സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രചരിക്കുന്ന വിവരങ്ങളുടെ ഉള്ളടക്കം.
ഈ സാഹചര്യത്തിൽ, ബിഗ് ബോസ് ഫെയിം അഖിൽ മാരാർ വീഡിയോയിലൂടെ പ്രതികരിച്ചു. രാഹുലിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നുവെന്നും എന്നാൽ പുറത്തുവരുന്ന സംഭാഷണങ്ങൾ രാഹുലിന്റെ പെരുമാറ്റത്തെ ന്യായീകരിക്കാൻ സാധിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
അഖിൽ മാരാർ, ലൈംഗിക പീഡനക്കേസുകളിൽ നേരത്തെ ആരോപണങ്ങൾ നേരിട്ട ദിലീപ്, വേടൻ എന്നിവരെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ദിലീപിനെതിരെയുള്ള ആരോപണവും വേടനെതിരെയുള്ള കേസുകളും സമൂഹം കൈകാര്യം ചെയ്ത രീതി പരാമർശിച്ച ശേഷം, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും സമാന രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഹുലിന്റെ പെരുമാറ്റം “ഒരു പൊതുപ്രവർത്തകനോ ഒരു പുരുഷനോ ചെയ്യാൻ പാടില്ലാത്ത തെറ്റാണ്” എന്ന് അഖിൽ പറഞ്ഞു. ബന്ധത്തിലെ അഭിപ്രായ വ്യത്യാസങ്ങൾക്കും ഗർഭധാരണ വിഷയങ്ങൾക്കും ഇടയിൽ യുവതിയോട് കാണിച്ച സമീപനം യാതൊരു വിധത്തിലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുറത്ത് വന്ന ഫോൺ സംഭാഷണങ്ങൾ ആരോപണങ്ങളെ കൂടുതൽ ഗൗരവത്തിലാക്കുന്നതായി അഖിൽ പറഞ്ഞു. യുവതിയെ ഗർഭിണിയാക്കുകയും തുടർന്ന് അവളുടെ മാനസികാവസ്ഥ അവഗണിക്കുകയും ചെയ്തത് “ന്യായീകരിക്കാനാവാത്ത പ്രവൃത്തിയാണ്” എന്നു അദ്ദേഹം വിലയിരുത്തി.
ഈ സാഹചര്യത്തിൽ, രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത തെറ്റുകൾക്ക് യുവതിയോടും സമൂഹത്തോടും മാപ്പ് പറയേണ്ടതുണ്ടെന്ന നിലപാടും അഖിൽ മാരാർ വ്യക്തമാക്കി.
അഖിൽ കൂടാതെ ആരോപണങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നതായും കണ്ടുവരുന്നതായി അഭിപ്രായപ്പെട്ടു. രാഹുലിനെ വിമർശിച്ച് വേടനെ പിന്തുണക്കുന്നവർ ഇരട്ടനിലപാട് പ്രദർശിപ്പിക്കുകയാണെന്നും അദ്ദേഹം പരാമർശിച്ചു.
ഇതിൽ നാളിതുവരെ ഒരു സ്ത്രീ പോലും പരാതി പറഞ്ഞിട്ടില്ലാത്ത പീഡന വീരൻ ആണ് ദിലീപ്… കൂടുതൽ കണ്ടെത്തുക വാഹനം ഇൻഷുറൻസ് വാഹന റിവ്യൂ സ്വർണം റിയൽ എസ്റ്റേറ്റ് സേവനങ്ങൾ അയാൾക്കെതിരെ പൊതു സമൂഹത്തിനു മുന്നിലുള്ളത് പൾസർ സുനി എന്ന ക്രിമിനൽ പോലീസിന് നൽകിയ ഒരു മൊഴി മാത്രമാണ്.. ആ മൊഴി കേരളം ഒന്നടങ്കം ഏറ്റെടുത്തു.. അന്ന് മുതൽ ദിലീപിനെ ഇല്ലാതാക്കാൻ ശ്രമിച്ചു ഏറെക്കുറെ പലരും അതിൽ ആനന്ദം കണ്ടെത്തി.. പൊതു പരിപാടികളിൽ അയാൾക്കൊപ്പം ഫോട്ടോ വന്നതിന്റെ പേരിൽ പോലും രാഷ്ട്രീയ നേതാക്കൾ പഴി കേട്ടു.. നാളിതുവരെ ഇരയാക്കപ്പെട്ട നടി ഒന്നും പറയാതെ തന്നെ ദിലീപ് പീഡന വീരൻ ആയി മുദ്ര കുത്തപെട്ടപ്പോൾ വേടൻ സംസ്ഥാന സർക്കാരിന് പ്രിയപ്പെട്ടവൻ ആയി മാറി.. സംസ്ഥാന പുരസ്‌കാരം നൽകി ആദരിച്ചു.. മാധ്യമങ്ങൾ വെളുപ്പിക്കാൻ മാറി മാറി മത്സരിച്ചു…
3 പെൺകുട്ടികൾ ആണ് വേടന്റെ ക്രൂര ലൈംഗിക വികാരത്തിന്റെ പേരിൽ പരാതി നൽകിയത്.. പരാതി നൽകിയത് ദളിത് വിഭാഗത്തിൽ പെട്ട ഡോക്ടർ പെൺകുട്ടി.. മലദ്വാരത്തിൽ ചോര വരുത്തി വികാരം കൊള്ളുന്ന വേടൻ എന്നാണ് ആ പെൺകുട്ടികൾ നൽകിയ മൊഴി.. കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിൽ രണ്ട് തവണ പോലീസ് കേസിൽ പെട്ട വിവാഹം കഴിക്കാം എന്ന് പറഞ്ഞു പെൺകുട്ടികളെ ലൈംഗിക ഭ്രാന്ത് തീർക്കാൻ ഉപയോഗിച്ച വേടൻ ഒരു വിഭാഗത്തിനു പ്രിയ പെട്ടവനും നവ അയ്യങ്കാളിയും… അടുത്തത് രാഹുൽ. 100% രാഹുലിനെ തകർക്കാൻ ഉയർത്തി കൊണ്ട് വന്ന ആരോപണം ആണെന്ന് തന്നെ പറയാം.
. പക്ഷെ രാഹുൽ പൂർണമായും പൊതു പ്രവർത്തകൻ എന്ന നിലയിലും ഒരു പുരുഷൻ എന്ന നിലയിലും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണു ചെയ്തത്.. പ്രണയം ഉണ്ടാവുന്നതും അതിൽ ലൈംഗിക വേഴ്ച സംഭവിക്കുന്നതും അതിൽ അബന്ധം പറ്റി ഗർഭം ഉണ്ടാകുന്നതും മനസ്സിലാക്കാം.. എന്നാൽ വിവാഹം കഴിക്കാം എന്ന പ്രതീക്ഷ നൽകി പെൺകുട്ടികളുടെ മനസ് മാറ്റി ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിക്കുന്നത് ന്യായീകരിക്കുന്ന നാറികളും ഉണ്ടായേക്കാം..
എന്നാലിവിടെ നീ എനിക്ക് വേണ്ടി ഗർഭിണി ആകൂ എന്ന് പറഞ്ഞു ഒരു പെൺകുട്ടിയെ ബോധപൂർവം ഗർഭിണി ആക്കിയ ശേഷം അവൾ അതിന്റെ പ്രശ്നം പറയുമ്പോൾ ക്രൂരമായി മനസാക്ഷിയില്ലാതെ മറുപടി പറയാനും.. ആദ്യ മാസത്തിൽ എന്താണ് പ്രശ്നം എന്ന് ചോദിച്ചു നിസാരവത്കരിക്കാനും.. അമ്മ ആകുന്ന നിമിഷം ഒരു പെൺകുട്ടിയിൽ മാനസികമായി സംഭവിക്കുന്ന വൈകാരിക മാറ്റങ്ങൾ ഉൾകൊള്ളാതെ ആ കുഞ്ഞിനെ കൊന്ന് കളയാൻ ലളിതമായി ഭീഷണിപ്പെടുത്തുക…
ഒരു രീതിയിലും ന്യായീകരിക്കാൻ കഴിയാത്ത പെരുമാറ്റം ആണ് രാഹുലിന്റെ ഇന്ന് പുറത്ത് വന്ന ഫോൺ സംഭാഷണങ്ങൾ.. ഇത് പോലെ ഉള്ള ചെയ്തികൾ ചെയ്ത ശേഷം സമൂഹത്തിൽ നന്മയുടെ മുഖം മൂടി അണിഞ്ഞു നടക്കുന്നതിന് പകരം ചെയ്ത തെറ്റുകൾക്ക് ആ പെൺകുട്ടിയോട് മാപ്പ് ചോദിച്ചു സമൂഹത്തോട് മാപ്പ് ചോദിച്ചു മുന്നോട്ട് പോകാനുള്ള ഒരവസരം ചോദിക്കുക ആണ് ചെയ്യേണ്ടത്…
ഒരു പെൺകുട്ടിയെ ചതിച്ചു ഗർഭിണി ആക്കി അവളെ കൊലപാതകി ആക്കി മാറ്റാൻ പ്രരിപ്പിച്ചു സ്വന്തം ജീവിതം മാത്രം നോക്കുന്ന മനോഭാവം അപകടരമാണ് അനുകൂലിക്കുന്നവർ ഇല്ലാതാക്കാൻ നോക്കുന്നത് കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ കൂടിയാണ്.. ഇനി രാഹുലിനെ എതിർത്തു വേടനെ പൊക്കി നടക്കുന്നവർ ഒരേ സമയം വായ കൊണ്ട് കഴിക്കുകയും വായിലൂടെ അമേദ്യം പുറം തള്ളുന്നവരുമായി മാറുന്നു..”


