ആർഎസ്എസ് ശാഖകൾക്ക് ക്ഷേത്രങ്ങളിലുള്ള വിലക്ക് കർശനമാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

single-img
21 May 2023

ആർഎസ്എസ് ശാഖകൾക്ക് സംസ്ഥാനത്തെ ക്ഷേത്രങ്ങളിലുള്ള വിലക്ക് കർശനമാക്കാൻ നിർദേശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതായും, മാസ്ഡ്രിൽ ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.

നേരത്തേതന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ആർഎസ്എസിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പക്ഷെ ഇക്കാര്യം പാലിക്കപ്പെടാത്തതിനാൽ നടപടി കർശനമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീണ്ടും ബോർഡ് ഉത്തരവിറക്കുകയായിരുന്നു.

ക്ഷേത്രങ്ങളിലെ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ബന്ധപ്പെട്ടതല്ലാതെയുള്ള പരിശീലനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഈ നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ ക്യാക്തമാക്കുന്നു.