ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം; ചർച്ചയുമായി സിപിഎം സംസ്ഥാന സമിതി യോഗം

single-img
19 June 2024

കഴിഞ്ഞ ദിവസം ആരംഭിച്ച സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും തുടരും. കേരളത്തിലെ നേതൃയോഗങ്ങളുടെ ഭാഗമായി ഞായർ – തിങ്കൾ ദിവസങ്ങളിലായി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു.

3 ദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന സമിതി യോഗത്തിന് തുടക്കമായത് . ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് വിശദമായി സെക്രട്ടറിയേറ്റ് യോഗം പരിശോധിച്ചു. സംസ്ഥാന സമിതിയിലെ ചർച്ചകൾക്ക് ശേഷമാകും തുടർ നടപടികളിലേക്ക് സിപിഎം കടക്കുക.ഇതിനു പുറമെ കെ.രാധാകൃഷ്ണന് പകരം മന്ത്രിസ്ഥാനത്തെയ്ക്കുള്ള പുതിയ ആളെയും യോഗത്തിൽ തീരുമാനിച്ചേക്കും