ജോയ്സ് ജോർജിനെതിരെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് അപകീർത്തി കേസ് നൽകി

single-img
16 April 2024

ഇടുക്കി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിനെതിരെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് അപകീർത്തി കേസ് നൽകി. തൊടുപുഴ സിജിഎം കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ ഡീന്‍ കുര്യാക്കോസ് പാര്‍ലമെന്‍റില്‍ വോട്ടുചെയ്തില്ല എന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ ജോയിസ് ജോര്‍ജ്ജ് വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെയാണ് കേസ്